ബിഎസ്-6 നിലവാരത്തിലേക്ക് പുതിയ മഹീന്ദ്ര എക്സ്യുവി-500

ക്സ്യുവി 500 ബിഎസ്-6 എന്‍ജിന്‍ മോഡലിന്റെ പരീക്ഷണയോട്ടത്തിലാണ് മഹീന്ദ്ര. വാഹനത്തിന്റെ വശങ്ങളിലായി ബിഎസ്-6 ബാഡ്ജിങ് നല്‍കിയ പരീക്ഷണയോട്ടം നടത്തുന്ന എക്സ്യുവി 500-ന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

2.2 ലിറ്റര്‍ എംഹോക്ക് ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലാണ് എക്സ്യുവി 500 എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 155 പിഎസ് പവരും 360 എന്‍എം ടോര്‍ക്കും, പെട്രോള്‍ എന്‍ജിന്‍ 140 പിഎസ് പവറും 320 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്.

എന്നാല്‍, 2.0 ലിറ്റര്‍ എന്‍ജിനാണ് മഹീന്ദ്ര ബിഎസ്-6 നിലവാരത്തില്‍ വികസിപ്പിച്ചിട്ടുള്ളതെന്നാണ് വിവരം. നിലവിലുള്ള 2.2 ലിറ്റര്‍ എംഹോക്ക് എന്‍ജിന് പകരം ഈ വാഹനത്തില്‍ പുതിയ എന്‍ജിന്‍ സ്ഥാനം പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Top