പുതിയ ആക്ടിവ 125 ബിഎസ് VI പതിപ്പുമായി ഹോണ്ട

പുതിയ ഹോണ്ട ആക്ടിവ 125 ബിഎസ് VI മോഡലിനെ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ആക്ടിവ 125 ബിഎസ് VI പതിപ്പിന് ആറു വര്‍ഷ വാറന്റി ലഭിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമാണ് സ്‌കൂട്ടറിലെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി.

പുതിയ സ്‌കൂട്ടറിന് പുതിയ ഹൃദയമിടിപ്പ് – ഭാരത് സ്റ്റേജ് VI ചട്ടങ്ങള്‍ പാലിക്കുന്ന പുത്തന്‍ 125 സിസി HET PGM ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് 2019 ആക്ടിവ 125 -ല്‍ നല്‍കിയിരിക്കുന്നത്. eSP സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ഊര്‍ജ്ജ വിതരണം ക്രമപ്പെടുത്തി ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയാണ് eSP സംവിധാനത്തിന്റെ പ്രധാന ദൗത്യം.

ഹോണ്ട ACG സ്റ്റാര്‍ട്ടര്‍, PGM ഫ്യൂവല്‍ ഇഞ്ചക്ഷന്‍, ടംബിള്‍ ഫ്ളോ ടെക്നോളജി, ഫ്രിക്ഷന്‍ റിഡക്ഷന്‍ എന്നീ നാലു ഘടകങ്ങള്‍ eSP സംവിധാനത്തിന്റെ ഭാഗമാവുന്നു. ഓട്ടോമാറ്റിക് എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫംങ്ഷനും ACG സ്റ്റാര്‍ട്ടര്‍ കാഴ്ച്ചവെക്കും.

എല്‍ഇഡി ഹെഡ്ലാമ്പ്, പരിഷ്‌കരിച്ച എല്‍ഇഡി പൊസിഷന്‍ ലാമ്പ്, ക്രോം തിളക്കമുള്ള മുന്‍ഭാഗവും പാര്‍ശ്വങ്ങളും, ത്രിമാന ആക്ടിവ 125 ലോഗോ എന്നിവയെല്ലാം ഡിസൈന്‍ സവിശേഷതകള്‍.

Top