BS 3 vehicles the ban: huge price decrease for a bike today and tomorrow

ബിഎസ്3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബൈക്കുകള്‍ക്ക് ഇന്നും നാളെയും വന്‍ വിലക്കുറവ്.

സ്റ്റോക്ക് എത്രയും വേഗം വിറ്റഴിക്കാനുള്ള വാഹന നിര്‍മാതാക്കളുടെ നീക്കത്തില്‍ 20000 രൂപ വരെ കുറവ് ലഭിക്കാന്‍ സാധ്യതയുണ്ട്.

വാഹനങ്ങള്‍ വില്‍ക്കുന്നതു സംബന്ധിച്ച നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് മധ്യത്തോടെതന്നെ ഇരുചക്ര വാഹനങ്ങള്‍ക്ക് വിവിധ കമ്പനികള്‍ 15 ശതമാനം വരെ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു.

ഒരു ലക്ഷം രൂപയ്ക്കു മേല്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 15,000 രൂപ മുതല്‍ 20000 രൂപ വരെ വിലക്കിഴിവു നല്‍കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോണ്ട സിബിആര്‍ മോഡലുകള്‍ക്ക് 15000 രൂപ വരെ രാജ്യത്ത് ഡീലര്‍മാര്‍ വിലക്കിഴിവ് നല്‍കുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

കോടതി ഉത്തരവു പ്രകാരം വില്‍ക്കാനാകാത്ത ബിഎസ്3 വാഹനങ്ങള്‍ ബിഎസ്4 നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയില്ലെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നുണ്ട്.

Top