ക്രൂരത; കഴുത്തിൽ പാറക്കല്ല് കെട്ടി നായയെ പുഴയിലെറിഞ്ഞു!

ചന്ദ്രാപൂർ: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ നായയുടെ കഴുത്തിൽ കല്ലുകെട്ടി പുഴയിലെറിഞ്ഞ് കൊടും ക്രൂരത. നാല് പേർ ചേർന്ന് നായയുടെ കഴുത്തിൽ ഭാരമുള്ള പാറക്കല്ല് കെട്ടി പുഴയിലേക്ക് എറിയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബല്ലാർപൂർ തഹസിൽ ദാഹേലി ഗ്രാമത്തിലാണ് സംഭവം. മൂന്ന് പേർ ചേർന്ന് നായയെ കൊല്ലാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. സംഘത്തിലൊരാളെ നായ കടിച്ചിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് നായയെ പുഴയിലേക്കെറിഞ്ഞ് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

Top