ഗുജറാത്തില്‍ യുവതിക്ക് നേരെ ക്രൂര മര്‍ദ്ദനം; സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവതിക്ക് ക്രൂരമര്‍ദ്ദനമേറ്റു. 24 കാരിയെ വലിച്ചിഴച്ചാണ് മര്‍ദ്ദിച്ച് അവശയാക്കിയത്. അഹമ്മദാബാദിലാണ് സംഭവം. സംഭവത്തില്‍ സ്പാ ഉടമയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

യുവതിയുടെ വസ്ത്രം പോലും വലിച്ചുകീറിയ യുവാവ് തുടര്‍ച്ചയായി അവരെ മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം. യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ചെറിയുന്നുമുണ്ട് അക്രമി. യുവതിയുടെ തല പിടിച്ച് ചെടിച്ചട്ടിയില്‍ ഇടിപ്പിച്ചാണ് ഗുരുതരമായി പരുക്കേല്‍പ്പിക്കുന്നത്. വ്യാഴാഴ്ച വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Top