Brussels – mohamed abrini

ബ്രസല്‍സ്: ബ്രസല്‍സ് ഭീകരാക്രമണ ദിവസം സ്‌ഫോടനം നടന്ന സാവന്റം വിമാനത്താവളത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ചിത്രം പാരീസ് ആക്രമണ സൂത്രധാരന്റേതുതന്നെയെന്ന് സ്ഥിരീകരണം.

ബ്രസല്‍സ് സ്‌ഫോടന ദിവസം കാമറയില്‍ പതിഞ്ഞ തൊപ്പി വച്ചയാള്‍ താന്‍ തന്നെയെന്ന് പാരീസ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഹമ്മദ് അബ്രിനി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ പരീസില്‍ ഐഎസ് നടത്തിയ ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മുഹമ്മദ് അബ്രിനിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 22ന് ബ്രസല്‍സ് വിമാനത്താവളത്തിലും മെട്രാ സ്റ്റേഷനിലുമുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേദിവസം, വിമാനത്താവളത്തിലെ സിസിടിവി കാമറയില്‍ അബ്രിനിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

Top