Brussels bomber’s brother to compete in Rio Olympics

സ്വിറ്റ്‌സര്‍ലന്റ്: ബ്രസല്‍സ് വിമാനത്താവളത്തില്‍ ചാവേറാക്രമണം നടത്തിയ നജീം ലാച്ചൗറിയുടെ സഹോദരന്‍ മൗറാദ് ലാച്ചൗറിക്ക് ഒളിമ്പിക്‌സ് യോഗ്യത. തായ്‌ക്വോണ്ടോ മത്സരത്തിലാണ് മൗറാദ് ഒളിമ്പിക്‌സ് യോഗ്യത നേടിയത്.

യൂറോപ്യന്‍ തായ്ക്വാണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് ഒളിമ്പിക്‌സ് യോഗ്യത കരസ്ഥമാക്കിയത്. 2015ല്‍ സമ്മര്‍ യൂണിവേര്‍സൈഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി കരസ്ഥമാക്കിയിരുന്നു ഈ 21കാരന്‍.

മാര്‍ച്ച് 22 ന് ബ്രസല്‍സ് സാവന്റെം വിമാനത്താവളത്തില്‍ ചാവേറാക്രമണം നടത്തിയവരില്‍ ഒരാളാണ് മൗറാദിന്റെ മൂത്ത സഹോദരന്‍ നജീം. സ്‌ഫോടനത്തിനു മുമ്പ് കുറെക്കാലമായി സഹോദരന്റെ ഒരു വിവരങ്ങളുമുണ്ടായിരുന്നില്ലെന്ന് മൗറാദ് പറയുന്നു.

എങ്ങനെയാണ് ഭീകരവാദത്തിലേക്ക് സഹോദരന്‍ പോയതെന്ന് അറിയില്ലെന്നും മൗറാദ് പറഞ്ഞു. 2013 ല്‍ സിറിയയിലേക്ക് പോയതാണ് നജീം.

തന്റെ കരിയര്‍ മാത്രമാണ് ഇപ്പോള്‍ മുമ്പിലുള്ളത്. ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടണം. ഭീകരവാദവും മറ്റുമായി വാര്‍ത്തകളിലേക്ക് തന്നെയോ കുടുംബത്തെയോ വലിച്ചിഴക്കരുതെന്നും മൗറാദ് പറഞ്ഞു.

ബ്രസല്‍സില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ 32 പേരാണ് മരിച്ചത്. വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനിലുമാണ് സ്‌ഫോടനമുണ്ടായത്. മെട്രോ സ്‌റ്റേഷനിലെ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

Top