Brussels attacks suspect Najim Laachraoui reportedly arrested

ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ പ്രധാന പങ്കാളിയെന്ന് സംശയിക്കുന്ന നജീം ലാച്രോയെ അറസ്റ്റ് ചെയ്തു. ബെല്‍ജിയന്‍ പത്രമായ ഡി.എച്ച് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ചാവേറുകളോടൊപ്പം വിമാനത്താവളത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട വ്യക്തിയാണ് ഇയാളെന്നാണ് കരുതുന്നത്.

വെള്ളകോട്ടും തൊപ്പിയും ധരിച്ച ഇയാള്‍ കൊല്ലപ്പെട്ട രണ്ട് ചാവേറുകള്‍ക്കൊപ്പം ട്രോളി തള്ളി വരുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇരട്ട സ്‌ഫോടനത്തിന് മിനിറ്റുകള്‍ക്ക് മുമ്പാണിത്. ലച്രോയുടെ ബോംബ് പൊട്ടിയിരുന്നില്ല. സലാ അബ്ദ് ഇസ്ലാം അടക്കമുള്ള പാരിസ് ആക്രമണകാരികള്‍ ഉപയോഗിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് ലച്രോയുടെ ഡി.എന്‍.എ കണ്ടെത്തിയിരുന്നു. അബ്ദ് ഇസ്ലാമിനൊപ്പം ഇയാള്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹംഗറിയിലേക്കും പോയിരുന്നു. കൊല്ലപ്പെട്ട രണ്ട് ചാവേറുകള്‍ സഹോദരന്മാരായ ഖാലിദ് എല്‍ ബക്രോയും ഇബ്രാഹിം എല്‍ ബക്രോയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Top