Brussels airport explosion: Live updates after two blasts spark terror

ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെ സെവന്റം വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം. ടെര്‍മിനലിനുള്ളില്‍ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് ആദ്യ വിവരം. വിമാനത്താവളത്തിലേക്കുള്ള റയില്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വിമാനത്താവളം അടച്ചു. യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു.

പാരിസ് ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരന്‍ സലാഹ് അബ്ദസ്‌ലാമിനെ (26) കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ ബെല്‍ജിയത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാലുമാസം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ കഴിഞ്ഞ വെള്ളിയാഴ്ച ബ്രസല്‍സില്‍നിന്ന് പൊലീസ് പിടികൂടിയത്.

Top