ഇറ്റാലിയന്‍ സൂപ്പര്‍മാന്‍; റെസ്ലിംഗ് ഇതിഹാസം ബ്രൂണോ സമ്മര്‍ട്ടിനോ അന്തരിച്ചു

bruno

ന്യൂയോര്‍ക്ക്: ദ ഇറ്റാലിയന്‍ സൂപ്പര്‍മാന്‍ എന്നറിയപ്പെട്ടിരുന്ന റെസ്ലിംഗ് ഇതിഹാസം ബ്രൂണോ സമ്മര്‍ട്ടിനോഅന്തരിച്ചു. 82 വയസായിരുന്നു അദ്ദേഹത്തിന്. വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയ്ന്‍മെന്റ് (ഡബ്ല്യുഡബ്ല്യുഇ) അദ്ദേഹത്തെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സമ്മര്‍ട്ടിനോ ജനിച്ച ഇറ്റാലിയന്‍ പട്ടണമായ പിസോഫെരാറ്റോയില്‍ ജര്‍മന്‍ സൈന്യം പിടിച്ചടക്കിയതോടെ സമ്മര്‍ട്ടിനോയും കുടുംബവും യുഎസിലേക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു. പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിലാണ് സമ്മര്‍ട്ടിനോ സ്ഥിരതാമസമാക്കിയത്.

1959-ല്‍ ഭാരോദ്വഹനത്തില്‍ ലോക റിക്കാര്‍ഡ് സ്ഥാപിച്ചതോടെ സമ്മര്‍ട്ടിനോ ഡബ്ല്യുഡബ്ല്യുഇ ചെയര്‍മാന്‍ വിന്‍സെന്റ് മക്മഹോന്റെ ശ്രദ്ധപിടിച്ചുപറ്റി. ഇതോടെ ഡബ്ല്യുഡബ്ല്യുഇയില്‍ അവസരം ലഭിച്ച സമ്മര്‍ട്ടിനോ 1968-ല്‍ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ അരങ്ങേറി. പിന്നീട് 187 തവണ സമ്മര്‍ട്ടിനോ സ്റ്റേഡിയത്തില്‍ വിസ്മയം തീര്‍ത്തു.

Top