ഇനി ഗോകുലം കേരള എഫ്‌സിയ്ക്കു വേണ്ടി ബ്രൂണോ പെലിസാരി കളിക്കളത്തില്‍

തിരുവനന്തപുരം: ബ്രസീലിയന്‍ താരം ബ്രൂണോ പെലിസാരി ഇനി മുതല്‍ ഗോകുലം കേരള എഫ്‌സിയില്‍. ബ്രസീലിയന്‍ ക്ലബ്ബായ സിഎവിയില്‍ നിന്നുമാണ് അറ്റാക്കിംഗ് മിഡ് ഫീല്‍ഡറായ താരം ഗോകുലത്തില്‍ എത്തുന്നത്. പെലിസാരിയെ കൂടാതെ ഹെന്റി കിസേക്ക, മാര്‍ക്കസ് ജോസഫ് എന്നിവരെയും ഗോകുലം അടുത്തിടെ സ്വന്തമാക്കിയിരുന്നു.

ഐഎസ്എല്‍ ക്ലബ്ബുകളായ ചെന്നൈയിന്‍ എഫ്സിക്കും ഡല്‍ഹി ഡൈനാമോസിനും വേണ്ടി കളിച്ച താരമാണ് പെലിസാരി. 2015ലെ ചെന്നൈ എഫ്സിയുടെ കിരീട നേട്ടത്തില്‍ മുഖ്യപങ്ക് വഹിച്ച താരമാണ് പെലിസാരി. ഇതേ ടീമിനു വേണ്ടി കളിച്ച 25 മത്സരങ്ങളില്‍ ഏഴ് ഗോള്‍ നേടി. ഫൈനലിലും പെലിസാരി ഗോളടിച്ചു. തൊട്ടടുത്ത സീസണില്‍ ഡല്‍ഹി ഡൈനാമോസിനു വേണ്ടി പത്തു മത്സരങ്ങളില്‍ താരം കളിച്ചു.

Top