തെലങ്കാനയിൽ വീണ്ടും അധികാരത്തിലെത്തിയാൽ സാമ്പത്തികസഹായം കൂട്ടുമെന്ന് ബി.ആർ.എസ്

ഹൈദരാബാദ്: തെലങ്കാനയില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ വിവിധ പദ്ധതികള്‍ക്കുള്ള സാമ്പത്തികസഹായം കൂട്ടുമെന്ന് ബി.ആര്‍.എസ്. നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലെത്തിയാല്‍ പദ്ധതി കടലിലെറിയുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. 58 വര്‍ഷംമുമ്പ് കോണ്‍ഗ്രസാണ് ജനങ്ങളുടെ സമ്മതമില്ലാതെ ഹൈദരാബാദിനെ ആന്ധ്രാപ്രദേശിന് കീഴിലാക്കിയത്. വെറുതേ ബഹളംകൂട്ടാനല്ലാതെ കോണ്‍ഗ്രസിനെക്കൊണ്ട് മറ്റൊന്നിനുമാകില്ലെന്നും കെ.സി.ആര്‍. പറഞ്ഞു.

50 വര്‍ഷം ഭരിച്ച കോണ്‍ഗ്രസിനു സാധിക്കാത്ത പല ജനോപകാരപ്രദമായ പദ്ധതികളും 10 വര്‍ഷംകൊണ്ട് ബി.ആര്‍.എസ്. സര്‍ക്കാര്‍ നടപ്പാക്കി. 200 രൂപയായിരുന്ന പെന്‍ഷന്‍ 2000 രൂപയാക്കി. ഇത് 5000 ആക്കും. ഋതുബന്ധു പദ്ധതിയിലൂടെ കര്‍ഷകര്‍ക്കു നല്‍കുന്ന 10,000 രൂപയുടെ സഹായം 16,000 ആക്കും.

 

Top