കെ കവിതയ്ക്ക് തിരിച്ചടി; മദ്യനയ അഴിമതി കേസില്‍ ജാമ്യമില്ല

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ബി.ആര്‍.എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം നല്‍കിയില്ല. ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജാമ്യാപേക്ഷയില്‍ വിചാരണ കോടതി വേഗത്തില്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. പിഎംഎല്‍എ കേസിലെ ജാമ്യ വ്യവസ്ഥയിലെ വിഷയത്തില്‍ പിന്നീട് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബഞ്ചാണ് കെ കവിതയ്ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്. ജാമ്യാപേക്ഷ വിചാരണ കോടതി വഴി വരണം എന്നാണ് മൂന്നംഗ ബഞ്ച് വ്യക്തമാക്കി.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ബി.ആര്‍.എസ് നേതാവ് കെ കവിതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. കെ കവിത നൂറ് കോടി രൂപ നേതാക്കള്‍ക്ക് നല്‍കിയെന്നും ഇഡി പറയുന്നു. മദ്യനയത്തില്‍ കവിതയുമായി ബന്ധമുള്ള വ്യവസായികള്‍ക്ക് അനൂകൂലമായ നടപടികള്‍ക്കാണ് കോഴ നല്‍കിയത്. മനീഷ് സിസോദിയയും ഗൂഢാലോചനയില്‍ പങ്കാളിയെന്ന് ഇ ഡി പറയുന്നു.

Top