ഗോവയില്‍ നടുക്കടലില്‍ ഹെലികോപ്റ്ററിലെത്തി മീന്‍ വാങ്ങിയ സംഭവം; അന്വേഷണം തുടങ്ങി

ഗോവ: നടുക്കടലില്‍ വെച്ച് മത്സ്യബന്ധന ബോട്ടില്‍ നിന്നും ഹെലികോപ്റ്ററിലെത്തി മീന്‍ വാങ്ങിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഗോവയുടെ സമുദ്രഭാഗത്ത് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ ബോട്ടില്‍ നിന്നുമാണ് ഹെലികോപ്റ്ററിലെത്തി മീന്‍ വാങ്ങിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

തീരസംരക്ഷണ സേന ഉദ്യോഗസ്ഥരാണ് ഇങ്ങനെയെത്തി മീന്‍ വാങ്ങിയതെന്നാണ് സൂചന. ഹെലികോപ്റ്ററില്‍ നിന്നും കവര്‍ കയറില്‍ കെട്ടി ബോട്ടിലേക്ക് എറിഞ്ഞിട്ടു കൊടുത്തു. കവറില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യം ഇട്ട് നിറച്ച് മുകളിലേക്ക് പൊക്കി. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടിലെ ജീവനക്കാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഉഡുപ്പി മല്‍പെയിലേക്ക് മടങ്ങുകയായിരുന്നു മത്സ്യത്തൊഴിലാളികള്‍.

Top