ആലപ്പുഴയില്‍ വാഹനം കഴുകുന്നതിനിടെ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

shockkkkkkk

ആലപ്പുഴ: ആലപ്പുഴ പഴവീടില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. പഴവീട് സ്വദേശികളായ ചിറ്റാട്ടില്‍ അനില്‍, മനോജ് എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. മോട്ടോര്‍ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. മനോജിന് ഷോക്കേൽക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനിൽകുമാറിന് ഷോക്കേറ്റത്.

Top