കോമഡി,ആക്ഷന്‍,സസ്‌പെന്‍സ്‌: ‘ബ്രദേഴ്‌സ്ഡേ’ ട്രെയിലര്‍ പുറത്തിറങ്ങി

ലാഭവന്‍ ഷാജോണിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന ‘ബ്രദേഴ്‌സ് ഡേ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.

കോമഡിയ്ക്ക് പുറമേ സസ്പെന്‍സും ആക്ഷനുമൊക്കെ ഉള്‍ക്കൊള്ളുന്നതാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിത്തു ദാമോദറാണ്. ഒപ്പത്തിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്‌സാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്

ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.മഡോണ സെബാസ്റ്റിന്‍,പ്രയാഗ മാര്‍ട്ടിന്‍,വിജയരാഘവന്‍,തമിഴ് നടന്‍ പ്രസന്ന,മിയ ജോര്‍ജ്ജ്, ഐമ റോസ്മി സെബാസ്റ്റിന്‍, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്‌. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും

Top