‘ചെല്ലം ചെല്ലം’ ബ്രദേഴ്സ് ഡേയിലെ പുതിയ ഗാനം എത്തി

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തിലെ ‘ചെല്ലം ചെല്ലം’ എന്നു തുടങ്ങുന്ന ഗാനം എത്തി. ബി.കെ ഹരിനാരായണന്റെ സുന്ദരമായ വരികള്‍ ആലപിച്ചിരിക്കുന്നത് അഭിജിത്ത് കൊല്ലമാണ്.

ഒറ്റകേള്‍വിയില്‍ തന്നെ യേശുദാസാണോ ഗാനം ആലപിച്ചിരിക്കുന്നതെന്നു തോന്നിക്കും വിധമാണ് അഭിജിത്തിന്റെ ആലാപനം. യേശുദാസിന്റെ ശബ്ദ സാമ്യത്തിലൂടെ ശ്രദ്ധേയനായ ഗായകനാണ്‌ അഭിജിത് കൊല്ലം.മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം.

കോമഡിയും ആക്ഷനും ചേര്‍ന്ന എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗാ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാര്‍. ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു.

പൊള്ളാച്ചിയും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിത്തു ദാമോദറാണ്. ഒപ്പത്തിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്‌സാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Top