പൃഥിരാജ് ചിത്രം ബ്രദേഴ്സ് ഡേ; പുതിയ പോസ്റ്റര്‍ കാണാം

പൃഥിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദേഴ്സ് ഡേ. ഈദിനോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തീര്‍ത്തും കളര്‍ഫുളായ ഒരു പോസ്റ്റര്‍ തന്നെയാണ് ഇത്തവണയും സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെതായി പുറത്തുവിട്ടിരിക്കുന്നത്‌.

കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് മികച്ച പ്രേഷക സ്വീകാര്യതയാണ് ലഭിച്ചത്. മുഖത്ത് കട്ടത്താടിയും കൂളിംഗ് ഗ്ലാസും ഒക്കെയായി ആകെ മൊത്തത്തില്‍ കളര്‍ഫുള്‍ ലുക്കിലാണ് പൃഥ്വിരാജ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Top