ആലപ്പുഴയില്‍ സഹോദരങ്ങളായ കുട്ടികള്‍ മുങ്ങി മരിച്ചു

drown-death

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴ ഓടാപൊഴിയില്‍ സഹോദരങ്ങളായ കുട്ടികള്‍ മുങ്ങിമരിച്ചു. ആലപ്പുഴ ഓമനപ്പുഴ നാലുതൈക്കല്‍ നെപ്പോളിയന്റെ മക്കളായ അഭിജിത് (12), അനഘ (10) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു. വൈകിട്ട് ആറു മണിയോടെ, മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Top