ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു; സഹോദരങ്ങള്‍ പിടിയില്‍

തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ ഇടഞ്ഞിമൂല പുത്തന്‍വീട്ടില്‍ വാവ കണ്ണന്‍ എന്ന് വിളിക്കുന്ന ലെജിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇടഞ്ഞിമൂല കണ്ണറ്റില്‍ വീട്ടില്‍ രാജ്‌സാഗര്‍ (30), രാജ്‌സംക്രാന്ത് (27) എന്നിവര്‍ പിടിയിലായിരിക്കുന്നത്. ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം എന്ന് പൊലീസ് പറയുന്നു.

പരാതിക്കാരനായ ലെജിന്‍ യാത്ര ചെയ്ത ബൈക്കിന്റെ ടയറിലെ കാറ്റ് അഴിച്ചു വിട്ടത് പരിശോധിച്ചുകൊണ്ട് നിന്നപ്പോള്‍ പ്രതികള്‍ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി. മൂന്നുമാസം മുമ്പ് ലെജിന്‍ രാജ്‌സാഗറിനെ വെട്ടിയിരുന്നു. ഈ വിരോധത്തിലാണ് സഹോദരന്മാര്‍ ചേര്‍ന്ന് ഇയാളെ വെട്ടിയത്. പരാതിക്കാരനും നിരവധി കേസുകളില്‍ പ്രതിയാണ്. ചിറയിന്‍കീഴ് സബ്ഇന്‍സ്‌പെക്ടറെ ആക്രമിച്ച കേസിലാണ് ഇയാള്‍ റിമാന്‍ഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്.

ചിറയിന്‍കീഴ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. കണ്ണന്റെ നിര്‍ദേശപ്രകാരം എസ്.ഐ സുമേഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സെപ്തംബര്‍ ആദ്യ വാരത്തില്‍ അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

Top