ആസാമിനെ വെട്ടിമുറിയ്ക്കാന്‍ ആഹ്വാനം ചെയ്ത ഷര്‍ജീല്‍ ഇമാമിന്റെ സഹോദരന്‍ അറസ്റ്റില്‍

ല്‍ഹി ഷഹീന്‍ ബാഗ് പ്രതിഷേധങ്ങളില്‍ രാജ്യവിരുദ്ധവും, സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പ്രസംഗം നടത്തിയ ഷര്‍ജീല്‍ ഇമാമിന്റെ സഹോദരനെ ബിഹാറില്‍ അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ സംഘാടകരില്‍ ഒരാളായ ഇമാമിനെതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആസാമിനെ ഇന്ത്യയില്‍ നിന്നും വെട്ടിമുറിയ്ക്കാന്‍ ആഹ്വാനം ചെയ്തതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഡല്‍ഹിക്ക് പുറമെ ആസാം, അരുണാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 124 എ പ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ ജീവപര്യന്തമാണ് ഇമാമിന് ലഭിക്കുക.

അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഇത്തരമൊരു പ്രസംഗം നടത്തിയതിനും ഉത്തര്‍പ്രദേശില്‍ കേസെടുത്തിട്ടുണ്ട്. ജെഹനാബാദിലെ പൗരത്വ നിയമത്തിന് എതിരായുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് ഷര്‍ജീല്‍ ഇമാമിന്റെ സഹോദരന്‍ മുസമ്മില്‍ ഇമാമിനെതിരെ കേസെടുത്തിരിക്കുന്നത്. ഒളിവിലുള്ള ഷര്‍ജീല്‍ ഇമാമിനെ പിടികൂടാന്‍ ഡല്‍ഹി, ബിഹാര്‍ പോലീസ് വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തി.

പാട്‌നയിലാണ് ഷര്‍ജീല്‍ ഇമാമിന്റെ മൊബൈല്‍ ലൊക്കേഷന്‍ അവസാനമായി രേഖപ്പെടുത്തിയത്. മുന്‍ ജനതാദള്‍ യുണൈറ്റഡ് നേതാവ് അന്തരിച്ച അക്ബര്‍ ഇമാമിന്റെ മകനാണ് ഷര്‍ജീല്‍. കേസുകളെ പറ്റി മനസ്സിലാക്കിയ ശേഷം മകന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പാകെ ഹാജരാകുമെന്നാണ് അമ്മ അഗ്‌സാന്‍ റഹീം പറയുന്നത്.

Top