വഴക്കിനിടയില്‍ ഒൻപത് വയസുകാരനെ സഹോദരൻ കുത്തിക്കൊന്നു

death

മലപ്പുറം : ഒന്‍പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു. സഹോദരന്‍ നബീല്‍ ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ നടുവട്ടത്ത് കൂര്‍ക്ക പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹീമാണ് കുത്തേറ്റ് മരിച്ചത്.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്. കുട്ടിയുടെ അനുജന്‍ ഏഴു വയസുകനായ അഹമ്മദിനും കത്തിക്കുത്തില്‍ പരിക്കേറ്റിട്ടുണ്ട്. മാതാപിതാക്കളുമായുള്ള വഴക്കിനിടയില്‍ മൂത്ത മകന്‍ നബീല്‍ ഇബ്രാഹീമാണ് കുട്ടികളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മുഹമ്മദ് ഇബ്രാഹിമിനേയും അനുജന്‍ അഹമ്മദിനേയും ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടികളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട സഹോദരന്‍ നബീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ പ്രതി നബീല്‍ ഏറെ നാളായി കഞ്ചാവ് ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു.

Top