ബിഎസ്എന്‍എല്‍ 777, 1277 രൂപ ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെ കാലാവധി നീട്ടി

BSNL

ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കായി 777, 1,277 രൂപാ പ്ലാനുകളുടെ കാലാവധി നീട്ടി ബിഎസ്എന്‍എല്‍. ജൂണിലാണ് പ്ലാന്‍ അവതരിപ്പിച്ചത്. 777 രൂപ പ്ലാനില്‍ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 50 mbps സ്പീഡില്‍ 500 ജിബി FUP ലിമിറ്റും ആണ് ലഭിക്കുന്നത്.

സൗജന്യ ഇ-മെയില്‍ ഐഡിയും ഈ പ്ലാനിലൂടെ ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 1 ജിബി ഡാറ്റാ സ്റ്റോറേജിനൊപ്പമാണ് ഓഫര്‍ നല്‍കുന്നത്. അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും. ഒരു മാസത്തേക്കാണ് 777 രൂപ പ്ലാന്‍ നല്‍കുന്നത്.

1,277 രൂപ പ്ലാനില്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 750ജിബി FUP ഡാറ്റ 100 mbps സ്പീഡില്‍ ലഭിക്കുന്നതാണ്. അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കും.

Top