കേരള കോൺഗ്രസ്സിനെ തള്ളാതെ ബി.ആർ.എം ഷെഫീർ, പുതുപ്പള്ളിയിൽ നിശബ്ദ തരംഗമെന്നും അവകാശവാദം

കേരള കോൺഗ്രസ് (എം) നേതാവായിരുന്ന കെ.എം മാണിക്ക് വേണ്ടിയാണ് കോൺഗ്രസ് എം എൽ എമാർ ഏറ്റവും കൂടുതൽ അടികൊണ്ടതെന്ന് കെപിസിസി സെക്രട്ടറി ബി.ആർ.എം ഷഫീർ. എക്സ്പ്രസ്സ് കേരളയ്ക്കു നൽകിയ പ്രതികരണത്തിലാണ് ഷഫീർ ഇക്കാര്യം പറഞ്ഞത്. ഒരു കാലത്ത് ഐക്യജനാതിപത്യ മുന്നണിയുടെ അഭിവാജ്യ ഘടകമായിരുന്നു കേരള കോൺഗ്രസ്. കോൺഗ്രസ് പ്രവർത്തകന്മാർ ഏറ്റവും കൂടുതൽ പോരാടിയതും ഏറ്റവും കൂടുതൽ പാപഭാരം ഏറ്റുവാങ്ങേണ്ടി വന്നതും കെ.എം മാണിയുടെ അഭിമാനം സംരക്ഷിക്കാൻ വേണ്ടി ആയിരുന്നു. അതുകൊണ്ട് തന്നെ സ്വാഭാവികമായും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനം യു.ഡി.എഫിലാണെന്നും നേതാക്കന്മാർ ആവശ്യമായ തീരുമാങ്ങൾ എടുക്കുമെന്നും ഷഫീർ വ്യക്തമാക്കി.

ഐക്യജനാതിപത്യ മുന്നണിയുടെ എക്കാലത്തെയും വലിയ ക്രൌഡ് പുള്ളറായ ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടുമെന്ന് ഷഫീർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഒരു സാധാരണ വിജയം കൊണ്ട് സംതൃപ്തർ ആകുന്ന അവസ്ഥയിൽ അല്ല കോൺഗ്രസ് പ്രവർത്തകർ എന്നും അദ്ദേഹം പറഞ്ഞു. 35000ത്തിനും 45000ത്തിനും ഇടക്ക് ഭൂരിഭക്ഷമുള്ള മികച്ച വിജയം യു.ഡി.എഫ് നേടിയെടുക്കുമെന്നും അതിനായി കേരളത്തിലെ മുഴുവൻ പ്രവർത്തകരും ഒരേ മനസ്സോടെ നിലയുറപ്പിച്ചിരിക്കുകയാണെന്നും ഷഫീർ എക്സ്പ്രസ്സ് കേരളയോട് പറഞ്ഞു.

പുതുപ്പള്ളിയിൽ വിജയം നേടുമെന്ന് ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ അവകാശവാദം ഉന്നയിച്ചിട്ടില്ലയെന്ന് ഷഫീർ ചൂണ്ടിക്കാട്ടി. തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്ത് ‘നൂറടിക്കുമെന്ന്’ പറഞ്ഞ സിപിഎം നേതാക്കളാരും അത്തരമൊരു വാദം പുതുപ്പള്ളിയിൽ ഉന്നയിച്ചിട്ടില്ല. സിപിഎം നേതാക്കൾക്ക് തന്നെ പുതുപ്പള്ളി ഇത്തവണ ഐക്യജനാതിപത്യ മുന്നണിക്ക് ഭദ്രമാണെന്ന് നന്നായി അറിയാം. അത് കൊണ്ടാണ് അവർ പോലും പുതുപ്പള്ളിയിൽ മത്സര രംഗത്ത് ഇല്ലാത്തതെന്നും ഷഫീർ ആരോപിച്ചു.

ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ കോൺഗ്രസിനെ നയിക്കാൻ ഒത്തിരി നേതാക്കന്മാർ ഉയർന്ന് വരുമെന്നും യു.ഡി.എഫ് ക്യാപിൽ ഒരിക്കലും നേതൃക്ഷാമം ഉണ്ടാകില്ലെന്നും ഷഫീർ വ്യകത്മാക്കി. തലമുറ മാറി വരുമ്പോൾ നിരവധി നേതാക്കന്മാർ ആ സ്ഥാനത്തേക്ക് ഉയർന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ ഭൂരിഭക്ഷം കുറഞ്ഞാൽ അത് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത് വിജയം സുനിശ്ചിതം ആയത് കൊണ്ടാണ്. പുതുപ്പള്ളിയിലെ വിജയം ഉമ്മൻ ചാണ്ടിയുടെ വിജയമായിരിക്കുമെന്നും ഷഫീർ പറഞ്ഞു. ( അഭിമുഖത്തിന്റെ പൂർണ്ണരൂപം വീഡിയോയിൽ കാണുക )

Top