കറുക്കാന്‍ ശ്രമിക്കുന്ന വെളുത്ത സുന്ദരി…!

ലണ്ടന്‍: കറുപ്പു നിറമുള്ളവര്‍ വെളുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് ഒരു സാധാരണ സംഭവമല്ല, എന്നാല്‍ ബ്രിട്ടനിലെ ബെല്‍ഫാസ്റ്റില്‍ ജനിച്ച 22 കാരി ഹന്നാ ടിറ്റെന്‍സര്‍ എന്ന യുവതി കറുക്കാനുളള നിരന്തര ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

സംഭവം ജന ശ്രദ്ധ പിടിച്ചു പറ്റിയയതോടെ വെളുത്തവരെ കറുപ്പിക്കാന്‍ കഴിയുമോ എന്ന സംശയത്തിലാണ് പലരും. എന്നാല്‍ ഇതിനു വിശദീകരണമായി ഇവര്‍ പറയുന്നത്. വംശീയപരമായി ചിന്തിക്കുന്നതുകൊണ്ടല്ല താന്‍ നിറം മാറുന്നതെന്നും മറിച്ച്, 2015ല്‍ തുര്‍ക്കിയില്‍ ഹോളിഡേക്ക് പോയപ്പോള്‍ വെയിലും ചൂടും കാരണം തന്റെ തൊലിയുടെ നിറം തവിട്ടാകാന്‍ തുടങ്ങിയതോടെ താന്‍ കറുപ്പു നിറത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതെന്നുമാണ് യുവതിയുടെ വിശദീകരണം.

കറുക്കുന്നതിനു വേണ്ടി ബ്യൂട്ടി തെറാപ്പി സ്റ്റുഡന്റ് കൂടിയായ യുവതി സ്ഥിരമായി സണ്‍ബെഡ് ശീലിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ സണ്‍ബെഡിനും ഇവരുടെ നിറത്തെ അത്രപെട്ടന്ന് കറുപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതെത്തുടര്‍ന്ന് ഹന്നാ കൗണ്ടര്‍ ടാനിങ് ഇഞ്ചെക്ഷനുകള്‍ക്ക് കീഴില്‍ മെലാട്ടോണ്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇതു ഉപയോഗിച്ചതിനു പിന്നാലെ സണ്‍ബെഡില്‍ കിടക്കുമ്പോള്‍ തൊലിയുടെ നിറം വേഗം കറുപ്പാകാന്‍ തുടങ്ങി.

എന്നാല്‍ താന്‍ കറുക്കാന്‍ തുടങ്ങിയതോടെ ആളുകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ഉയരുന്നതെന്നും ഹന്നാ ടിറ്റെന്‍സര്‍ പറയുന്നു. ബെല്‍ഫാസ്റ്റില്‍ ടാന്നിങ് എന്നത് ഒരു ഫാഷന്‍ ഭ്രമമമായി പടരുന്നുവെന്നും താനും അതിന്റെ ഭാഗമായിട്ടാണ് നിറം മാറിയതെന്നും ഹന്നാ പറയുന്നു. എന്നാല്‍ നിരവധി ആളുകള്‍ നിയമ വിരുദ്ധമായ മരുന്നുകല്‍ ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും ഹന്ന പറയുന്നു. മാത്രമല്ല, കറുക്കാനുള്ള ഇഞ്ചെക്ഷനുകളെടുക്കുന്നതിനാല്‍ തനിക്കും ബോയ്ഫ്രണ്ട് ബെന്‍ ഡെന്‍ലെപിനും പലവിധ ആരോഗ്യ പ്രശ്‌നങ്ങളനുഭവിക്കേണ്ടി വരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നു.

Top