സൈക്കിളിങ്ങില്‍ ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ച് ബ്രിട്ടീഷ് സ്വദേശി

ലണ്ടന്‍: സൈക്കിളിങ്ങില്‍ പുതിയ റെക്കോര്‍ഡ് വേഗം സൃഷ്ടിച്ചിരിക്കുകയാണ് നീല്‍ കാംപല്‍. 1995 ലെ റെക്കോര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്. രണ്ട് മൈല്‍ ദൂരം മണിക്കൂറില്‍ 280 കിലോമീറ്റര്‍ മിന്നല്‍ വേഗത്തില്‍ സഞ്ചരിച്ചാണ് ഗിന്നസ് ബുക്കില്‍ നീല്‍ ഇടം നേടുകയായിരിക്കുന്നത്.

1995 ല്‍ ഡച്ചുകാരനായ ഫ്രെഡ് റോംപല്‍ബെര്‍ഗ് തീര്‍ത്ത 268 കിലോമീറ്റര്‍ എന്ന് റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 354 കിലോമീറ്റര്‍ എന്ന വേഗത കൈവരിക്കുകയാണ് ഈ ബ്രിട്ടീഷുകാരന്റെ അടുത്ത ലക്ഷ്യം. ഇംഗണ്ടിലെ നോര്‍ത്ത് യോക്‌ഷെയറിലെ എല്‍വിങ്ടണ്‍ എയര്‍ഫീല്‍ഡിലായിരുന്നു ഈ സാഹസിക പ്രകടനം. 15,000 പൗണ്ടുള്ള പ്രത്യേകം തയ്യാറാക്കിയ സൈക്കിളാണ് ഇതിനായി ഉപയോഗിച്ചത്.

Top