ബീച്ചിൽ വിശ്രമിക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റിൽ

പനാജി: ഭർത്താവിനൊപ്പം ഗോവയിൽ വിനോദസഞ്ചാരത്തിനെത്തിയ വിദേശവനിതയെ ബലാത്സംഗം ചെയ്തു. ബ്രിട്ടീഷ് യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. നോർത്ത് ഗോവയിലെ അരംബോൾ ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്കിൽ വെച്ചായിരുന്നു ആക്രമണം.

ജൂൺ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബീച്ചിൽ വിശ്രമിക്കുകയായിരുന്ന ബ്രിട്ടീഷ് യുവതിയെ നാട്ടുകാരനായ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ 32 കാരനായ പ്രതി ജോയൽ വിൻസെന്റ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Top