ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലും മൂന്ന് മലയാളികള്‍

മലപ്പുറം: ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്- 1’ എന്ന ഇറാനിയന്‍ കപ്പലിലും മൂന്നു മലയാളികള്‍ കുടുങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ട്. ഇറാനിലെ ഗ്രേസ്- 1 കമ്പനിയില്‍ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രതീഷ് എന്നിവരാണ് ഇറാനിയന്‍ കപ്പലില്‍ കുടുങ്ങിയത്.

എല്ലാവരും സുരക്ഷിതരാണെന്ന് അജ്മല്‍ ബന്ധുക്കളെ വിളിച്ച് അറിയിച്ചിട്ടുണ്ട്. സിറിയയിലേക്ക് എണ്ണയുമായി പോകവേ, രണ്ടാഴ്ച മുന്‍പാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്നു മാറി, ഗ്രേസ്- 1 ഇറാനിയന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനാണ് പിടിച്ചെടുക്കല്‍ എന്നാണ് വിശദീകരണം.

Top