ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്: ആദ്യറൗണ്ടിൽ രണ്ട് ഇന്ത്യന്‍ വംശജർ

രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിക്കായുള്ള തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.മാരുടെ പിന്തുണ ഇന്ത്യന്‍ വംശജനും മുന്‍ ധനമന്ത്രിയുമായ ഋഷി സുനാക്കിന്. ആദ്യ റൗണ്ട് വോട്ടിങ്ങില്‍ 358 എം.പി.മാരില്‍ 88 വോട്ടുകള്‍ നേടി ഋഷി ഒന്നാമതാണ്.

ഒന്നാം റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുതിയതായി നിയമിതമായ ചാന്‍സലര്‍ നദിം സവാഹിയും മുന്‍ കാബിനറ്റ് മന്ത്രി ജെറേസി ഹണ്ടും പുറത്തായി. 30 എംപിമാരുടെ പിന്തുണ പോലും ലഭിക്കാത്തതിലാണ് ഇവര്‍ പുറത്തായത്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് 50 വോട്ടുകള്‍ നേടി.

വോട്ടെടുപ്പ് അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ മത്സരം മൂന്ന് പേരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ജൂനിയര്‍ വ്യാപാരമന്ത്രി പെന്നി മൊര്‍ഡൗന്റ് 67 വോട്ടുമായി രണ്ടാമതും വിദേശകാര്യമന്ത്രി ലിസ് ട്രൂസ് 50 വോട്ടുമായി മൂന്നാമതായുമാണുള്ളത്. മറ്റൊരു ഇന്ത്യന്‍വംശജന്‍ അറ്റോര്‍ണി ജനറല്‍ സ്വില്ല ബ്രാവര്‍മാന്‍ 32 വോട്ടുകള്‍ നേടി പട്ടികയില്‍ അവസാനം.

ജൂലായ് 21-ന് ആരൊക്കെയാണ് അവസാനറൗണ്ടിലെത്തിയ രണ്ടുപേരെന്ന് വ്യക്തമാകും. ഇതിന്റെ ഫലം സെപ്റ്റംബര്‍ അഞ്ചിനാണ് പുറത്തുവരിക.

 

Top