ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വയം നിരീക്ഷണത്തില്‍

ലണ്ടന്‍: പാര്‍ലമെന്റ് അംഗത്തിനു കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആഷ്ഫീല്‍ എംപി ലീ ആന്‍ഡേഴ്‌സണ് ആണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹവുമായി ബോറിസ് ജോണ്‍സണ്‍ ചൊവ്വാഴ്ച അരമണിക്കൂറിലേറെ നേരിട്ട് സംസാരിച്ചിരുന്നു.

അദ്ദേഹം തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കോവിഡ് രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിന്നു. എന്നാല്‍ നിലവില്‍ തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷേ, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നു. ഔദ്യോഗിക വസതിയിലിരുന്ന് താന്‍ ജോലികള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top