british police arrest seven in probe into attack on parliament

ലണ്ടന്‍:നാലുപേരുടെ മരണത്തിന് ഇടയാക്കിയ ലണ്ടന്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. പൊലീസ് ആറ് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് ഏഴ് പേരെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടെന്റ ഭീകരവിരുദ്ധ സേനയിലെ ഓഫീസര്‍ മാര്‍ക്ക് റോവ്‌ലി അറിയിച്ചു.

ലണ്ടന്‍ നഗരത്തിലും ബര്‍മിങ്ഹാമിലുമാണ് റെയ്ഡുകള്‍ നടത്തിയത്. റെയ്ഡില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യന്താര തീവ്രാവദ സംഘടനകള്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും റോവ്‌ലി പറഞ്ഞു.

കൊല്ലപ്പെട്ടവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ അവരുടെ പേരുവിവരങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Top