ബ്രിട്ടണിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു ; പൊതു തെരഞ്ഞെടുപ്പ് വേണമെന്നും ആവശ്യം

ലണ്ടന്‍ : ബ്രിട്ടണിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബ്രെക്സിറ്റ് കരാർ നടപ്പാക്കുന്നതിനായി മുന്നോട്ട് വെച്ച നാല് ബദൽ നിർദ്ദേശങ്ങളും ബ്രിട്ടീഷ് പാർലമെന്റ് തള്ളി. ബദൽ മാർഗം തേടിയുള്ള സംവാദവും വോട്ടെടുപ്പും പാർലമെന്‍റിൽ തുടരെ പരാജയപ്പെടുന്നതിനാൽ പൊതു തെരഞ്ഞെടുപ്പെന്ന ആവശ്യവും ശക്തമാവുകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ മൂന്നാം തവണയും വോട്ടിനിട്ട് തള്ളിപ്പോയ സാഹചര്യത്തിലാണ് കരാറിന് നാല് ബദൽ നിർദ്ദേശങ്ങൾ ബ്രിട്ടീഷ് പാർലമെന്റ് മുന്നോട്ട് വെച്ചത്. വീണ്ടും ജനഹിത പരിശോധന നടത്തുക, ബ്രെക്സിറ്റിന് ശേഷവും സാമ്പത്തിക ഇടപാടുകളിൽ യൂറോപ്യൻ യൂണിയനുമായി യോജിച്ച് പ്രവർത്തിക്കുക, ബ്രെക്സിറ്റ് ഉപേക്ഷിക്കുക, കസ്റ്റംസ് യൂണിയനിൽ തുടരുക എന്നിവയായിരുന്നു നാല് നിർദ്ദേശങ്ങൾ.

എന്നാൽ നാല് നിർദ്ദേശങ്ങളും വോട്ടെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാതെ തള്ളിപ്പോവുകയായിരുന്നു.

Top