british paints mobile app to choose colours before buying

സാധനങ്ങള്‍ എന്തു തന്നെയായാലും വാങ്ങുന്നതിന്‌ മുന്‍പോ ശേഷമോ ഉത്പന്നത്തിന്റെ വിശദാംശങ്ങള്‍ എല്ലാം നമുക്ക് അറിയാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ ഇനി ബ്രിട്ടീഷ് പെയിന്റ്‌സ് തങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനു മുന്‍പേ ഉത്പന്നത്തെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ഉപഭോക്താക്കളെ അറിയിക്കാനുള്ള കളര്‍മെനു കളര്‍ ടച്ച് മൊബൈല്‍ ആപ്ലിക്കേഷനുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ആപ്ലിക്കേഷന്‍ വഴി വിവിധ നിറങ്ങളും കളര്‍ കോമ്പിനേഷനുകളും തെരഞ്ഞെടുക്കാനും തൊട്ടടുത്തുള്ള ഡീലറെ കണ്ടുപിടിക്കാനും ആപ്പ് സഹായിക്കും.

പെയിന്റ്‌വാങ്ങുന്നതിനു മുന്‍പേ തന്നെ ഇഷ്ടമുള്ള നിറംതെരഞ്ഞെടുത്ത് ഇന്റീരിയറുകളിലും എക്സ്റ്റീരിയറിലും നിറം എങ്ങനെ ഇണങ്ങുമെന്ന് മനസ്സിലാക്കാന്‍ സഹായിക്കുമെന്നതാണ് ആപ്പിന്റെ മേന്മ.

ബ്രിട്ടീഷ് പെയിന്റ്‌സിന്റെ ഉത്പന്നനിരയെ സംബന്ധിക്കുന്ന വിവരങ്ങളും മറ്റ് സാങ്കേതികവിവരങ്ങളും ആപ്പില്‍ ലഭിക്കും.

ബ്രിട്ടീഷ് പെയിന്റ്‌സിന്റെ ടിവി പരസ്യങ്ങള്‍, വീഡിയോകള്‍ കൂടാതെ സമൂഹമാധ്യമങ്ങളിലേയ്ക്കുള്ള ലിങ്കുകളും ആപ്പിലുണ്ട്.

ഉപഭോക്താക്കളെ സഹായിക്കുന്ന പുതിയ സേവനം അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും ഉത്പന്നത്തെപ്പറ്റിയുള്ള പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമാക്കി പൂര്‍ണ്ണതൃപ്തിയോടെ ഉത്പന്നം വാങ്ങാന്‍ സഹായിക്കുകയുമാണ് ആപ്പിന്റെ ലക്ഷ്യമെന്നും ബ്രിട്ടീഷ് പെയിന്റ്‌സ് പ്രസിഡന്റ് രഞ്ജിത് സിങ് പറഞ്ഞു.

Top