അടുത്ത വര്‍ഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്താന്‍ പര്യടനം നടത്തുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അടുത്ത വര്‍ഷം പാകിസ്താന്‍ പര്യടനം നടത്തുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ക്രിസ്റ്റ്യന്‍ ടേണര്‍. പാകിസ്താനിലേക്ക് ക്രിക്കറ്റ് തിരികെ കൊണ്ടുവരാനാണ് ഇംഗ്ലണ്ട് ശ്രമിക്കുന്നത് എന്നും അടുത്ത വര്‍ഷത്തെ ലഭ്യമാകുന്ന വിന്‍ഡോയില്‍ ഇംഗ്ലണ്ട് ടീം കറാച്ചി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാക് പര്യടനത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആണ് എടുത്തതെന്നും ടേണര്‍ പറഞ്ഞു. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു അത്. ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പര്യടനത്തെ പിന്തുണച്ചിരുന്നു.

സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നില്ല. പാകിസ്താനിലേക്ക് യാത്ര ചെയ്യുമ്പോഴുള്ള ഉപദേശങ്ങളൊന്നും മാറിയതുമില്ല. രാജ്യാന്തര ക്രിക്കറ്റ് പാകിസ്താനിലേക്ക് തിരികെവരുന്നതിനെ താന്‍ പിന്തുണയ്ക്കുന്നു. അതിനായി ശ്രമിക്കുമെന്നും ടേണര്‍ പറഞ്ഞു.

 

Top