വൈറ്റ് ഹെല്‍മറ്റ് സംഘടനയുടെ സ്ഥാപകന്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

തുര്‍ക്കി: യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വൈറ്റ് ഹെല്‍മറ്റ് എന്ന സംഘടനയുടെ സ്ഥാപകരിലൊരാളായ ജെയിംസ് ലെ മെസൂറിയറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തുര്‍ക്കിയിലെ വസതിക്ക് സമീപത്താണ് കൊല്ലപ്പെട്ട നിലിയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

മെസൂറിയറിന്റെ കഴുത്തിനും കാലിനും പരിക്കുകളുണ്ട്. എന്നാല്‍ മരണ കാരണം ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.

മുന്‍ ബ്രീട്ടിഷ് സൈനീകോദ്യോഗസ്ഥനായ ഇദ്ദേഹം ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷമാണ് സിറിയില്‍ യുദ്ധക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാനായി സംഘടന സ്ഥാപിച്ചത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസീദ് വിരുദ്ധരുടെ സ്ഥലങ്ങളിലാണ് വൈറ്റ് ഹെല്‍മെറ്റ് പ്രധാനമായും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നത്. 2016 ല്‍ വൈറ്റ് ഹെല്‍മറ്റിനിന്റെ സമാധാന ശ്രമങ്ങള്‍ക്ക് റൈറ്റ് ലിവ്‌ലിഹുഡ് അവാര്‍ഡ് ലഭിച്ചിരുന്നു. 2016 ല്‍ സമാധാനത്തിനുള്ള നോബേലിനും വൈറ്റ് ഹെല്‍മറ്റ് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.

സിറിയയില്‍ മാനുഷികമായ സ്പര്‍ശം നല്‍കിയ അപൂര്‍വ്വം മനുഷ്യരിലൊരാളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തും വൈറ്റ് ഹെല്‍മറ്റ് സഹസ്ഥാപകനുമായ ബ്രിറ്റോണ്‍ ഗോര്‍ഡെന്‍ പറഞ്ഞത്.

ജെയിംസ് ലെ മെസൂറിയര്‍ ബ്രിട്ടീഷ് ചാരനാണെന്ന് നേരത്തെ റഷ്യ ആരോപിച്ചിരുന്നു. യുഎന്നിലെ യുകെ അംബാസഡര്‍ കാരെന്‍ പിയേഴ്‌സ് ഈ ആരോപണം നിഷേധിച്ചിരുന്നു.

Top