British foreign secretary statement

ലണ്ടണ്‍: യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചാല്‍ തിരിച്ച് സംഘടനയിലേക്കെത്താന്‍ കഴിയില്ലെന്ന് രാജ്യത്തെ ജനതയോട് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാമ്മണ്ട്.

തീരുമാനം പുനപരിശോധിക്കാന്‍ പിന്നീട് കഴിയില്ലെന്നും യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതാണ് രാജ്യത്തിന് നല്ലതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ഇംഗ്ലണ്ട് യൂറോപ്യന്‍ യൂണിയനില്‍ തുടരണോയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വ്യാഴാഴ്ചയാണ് ഹിതപരിശോധന നടക്കുക.

അതേസമയം ബ്രിട്ടനോട് യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി അഭ്യര്‍ഥിച്ചു. യൂറോപ്യന്‍ യൂണിയനുമൊന്നിച്ചുള്ള ബ്രിട്ടന്റെ ചരിത്രം ബ്രിട്ടീഷ് ജനത മറക്കരുതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാന്‍ മാര്‍ക് അയ്‌റോള്‍ട്ട് പറഞ്ഞു.

മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലക്‌സംബര്‍ഗിലെത്തിയതായിരുന്നു ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറിയും ഫ്രഞ്ച് വിദേശകാര്യമന്ത്രിയും.

Top