ബ്രിട്ടീഷ് ചരക്ക് കപ്പല്‍ വടക്കന്‍ കടലില്‍ മുങ്ങി;നിരവധി പേരെ കാണാതായി

ബര്‍ലിന്‍: ജര്‍മനിയിലെ ഹെല്‍ഗോലാന്‍ഡ് ദ്വീപിന് തെക്ക് പടിഞ്ഞാറ് 12 നോട്ടിക്കല്‍ മൈല്‍ (22 കിലോമീറ്റര്‍) അകലെ ബ്രിട്ടീഷ് ചരക്ക് കപ്പല്‍ പോള്‍സി എന്ന മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍പെട്ട ജര്‍മന്‍ കപ്പലില്‍ നിരവധി പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ യാത്ര പുറപ്പെട്ട ജര്‍മന്‍ കപ്പല്‍ യു.കെയില്‍ ലിസ്റ്റ്‌ചെയ്ത കപ്പലാണ്. ചരക്ക് കപ്പല്‍ മറ്റൊരു ദിശയില്‍ വരുന്ന പോള്‍സി കപ്പലുമായി കൂട്ടിയിടിച്ചതായി ജര്‍മനിയുടെ സെന്‍ട്രല്‍ കമാന്‍ഡ് ഫോര്‍ മാരിടൈം എമര്‍ജന്‍സി വക്താവിനെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. അപകടം നടക്കുമ്പോള്‍ ജര്‍മന്‍ കപ്പലില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ പോള്‍സി കപ്പലില്‍ അപകടം നടക്കുമ്പോള്‍ 22 പേരാണ് ഉണ്ടായിരുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Top