പൈലറ്റുമാര്‍ സമരത്തില്‍; യാത്രക്കാരെ വലച്ച് ബ്രിട്ടീഷ് എയര്‍വേസ്

ലണ്ടന്‍: ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ കൂട്ടത്തോടെ സര്‍വീസ് റദ്ദാക്കി. സര്‍വ്വീസ് കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് 48 മണിക്കൂര്‍ സമരം തുടങ്ങിയത്.

കഴിഞ്ഞ മാസം തന്നെ ശമ്പള വര്‍ധന ആവശ്യപ്പെട്ട് പൈലറ്റുമാരുടെ യൂണിയന്‍ കമ്പനിക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 9,10 തിയതികളിലും 27-ാം തീയതിയിലുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ശമ്പളവിഷയത്തില്‍ ഒമ്പത് മാസമായി പൈലറ്റുമാരും കമ്പനിയും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് പൈലറ്റുമാര്‍ പണിമുടക്ക് ആഹ്വാനം ചെയ്തത്.പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സമരക്കാരോടും കമ്പനിയോടും തര്‍ക്കം അവസാനിപ്പിച്ച് പ്രശ്നപരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു.

Top