സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈ-ലണ്ടന്‍ വിമാനം അസര്‍ബൈജാനില്‍ ഇറക്കി

ന്യൂഡല്‍ഹി: സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മുംബൈ -ലണ്ടന്‍ വിമാനം അസര്‍ബൈജാന്‍ തലസ്ഥാനമായ ബകുവിലെ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി.

വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് കാബിനില്‍ പുക കാണപ്പെട്ടതായി യാത്രക്കാരിലൊരാള്‍ ട്വീറ്റ് ചെയ്തു. എന്‍ജിനീയര്‍മാര്‍ പ്രശ്‌നം പരിശോധിച്ചുവരികയാണെന്നും യാത്രക്കാര്‍ക്കു നേരിട്ട തടസ്സത്തില്‍ ഖേദിക്കുന്നതായും എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ഇറാന്റെ വ്യോമമേഖലയില്‍ വെച്ചാണ് തകരാര്‍ അനുഭവപ്പെട്ടത്.

Top