ജെയിംസ് ബോണ്ട് നായിക ഹോണർ ബ്ലാക്ക്മാൻ അന്തരിച്ചു

ബ്രിട്ടീഷ് നടി ഹോണർ ബ്ലാക്ക്മാൻ അന്തരിച്ചു. 94 വയസ്സായിരുന്നു. ഇംഗ്ലണ്ടില്‍ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.

ജെയിംസ് ബോണ്ട്, അവഞ്ചേഴ്‌സ് ടിവി സീരീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയായിരുന്നു ഹോണർ. ജെയിംസ് ബോണ്ട് സീരീസിലെ മൂന്നാമത്തെ ചിത്രമായ ഗോള്‍ഡ് ഫിങ്കറില്‍ അഭിനയിച്ചിട്ടുണ്ട്.

ജെയിംസ് ബോണ്ടിന്റെ കാമുകി പുസി ഗലോര്‍ ആയാണ് ഹോണർ വേഷമിട്ടത്. പിന്നീട് 1960കളിലെ നിരവധി സിനിമകളിലും ടിവി സീരീസുകളിലും അഭിനയിച്ചിരുന്നുവെങ്കിലും ജെയിംസ് ബോണ്ടിലെ കഥാപാത്രത്തിലൂടെയാണ് ഇന്നും ആളുകള്‍ ഇവരെ തിരിച്ചറിയുന്നത്.

Top