ഫിലിപ്പ് രാജകുമാരന്‍ ആശുപത്രിയില്‍; ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍

prince

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുപ്പ് എല്ലില്‍ ശസ്ത്രക്രിയ ആവശ്യമായതിനാലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.

ലണ്ടനിലെ കിംഗ് എഡ്വേര്‍ഡ് സെവന്‍ത് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഈസ്റ്റര്‍ ആഘോഷ ചടങ്ങില്‍ ഫിലിപ്പ് രാജകുമാരന്‍ പങ്കെടുത്തിരുന്നില്ല.

Top