ഇസ്മിക് സ്‌റ്റേറ്റ് ഭീകരരുടെ ഹിറ്റ്‌ലിസ്റ്റിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ ജോര്‍ജ് രാജകുമാരന്‍

ലണ്ടൻ: ഇസ്മിക് സ്‌റ്റേറ്റ് ഭീകരരുടെ ഹിറ്റ്‌ലിസ്റ്റിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ ജോര്‍ജ് രാജകുമാരന്‍ ഉണ്ടെന്ന് പുതിയ വെളിപ്പെടുത്തൽ.

ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും മകനാണ് ജോര്‍ജ് രാജകുമാരന്‍.

നാലുവയസുള്ള ജോര്‍ജ് രാജകുമാരനെതിരായ ഭീഷണി സന്ദേശങ്ങള്‍ ഐഎസ് ഭീകരരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കൂടി വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

ടെലഗ്രാം അക്കൗണ്ടുകളിലാണ് ജോര്‍ജ് രാജകുമാരന്റെ ചിത്രങ്ങള്‍ സഹിതം അറബിയില്‍ എഴുതിയ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

‘വെടിയൊച്ചകളോടെ യുദ്ധം കടന്നുവരുമ്പോള്‍ നമ്മള്‍ വിശ്വസിക്കാറില്ല. എതിരാളികള്‍ എപ്പോഴും പിന്‍മാറണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്’ ടെലഗ്രാമില്‍ പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്നാണ് ഇത്.

തോമസ് ബട്ടേഴ്‌സി സ്‌കൂളില്‍ ജോര്‍ജ് നില്‍ക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നതെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

സ്‌കൂളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഇതേത്തുടര്‍ന്ന് വര്‍ധിപ്പിച്ചിട്ടുണ്ട്.

നിലവിൽ പുറത്ത് വരുന്ന വിവരങ്ങൾ ബ്രിട്ടീഷ് രാജകുടുംബത്തിന് നേരെയുള്ള ഭീഷണിയായിട്ടാണ് ഇതിനെ അധികൃതര്‍ കണക്കാക്കുന്നത്.

Top