ബ്രിട്ടൻ ആനക്കൊമ്പ് കരകൗശലം ഉപേക്ഷിക്കുന്നു; വില്‍പ്പനയും കയറ്റുമതിയും നിരോധിച്ചു

ലണ്ടൻ: ആനക്കൊമ്പില്‍ തീര്‍ത്ത വസ്തുക്കളുടെ വില്‍പ്പനയും കയറ്റുമതിയും നിരോധിച്ച് ബ്രിട്ടനില്‍ പുതിയ ഉത്തരവ് ഇറക്കി.

നിരോധനം ഡിസംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പരിസ്ഥിതി സെക്രട്ടറി മൈക്കല്‍ ഗോവ് അറിയിച്ചു.

തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആനപ്രേമികളും വന്യജീവി സംരക്ഷകരും പ്രതികരിച്ചു.

സമീപ കാലങ്ങളില്‍ ആനക്കൊമ്പും അനുബന്ധ കരകൌശല വസ്തുക്കളുടെയും ഉപഭോഗം വര്‍ധിച്ച സാഹചര്യത്തിലാണ് ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനം.

ആനക്കൊമ്പും, ആനക്കൊമ്പില്‍ തീര്‍ത്ത വസ്തുക്കളുടെയും കയറ്റുമതിയും ആഭ്യന്തര വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്.

ആനക്കൊമ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച സംഗീത ഉപകരണങ്ങള്‍ക്ക് ഇളവുണ്ട്. ആനക്കൊമ്പുകള്‍ മ്യൂസിയങ്ങള്‍ക്ക് വില്‍ക്കുന്നതിനും നിരോധനമില്ല.

കൊമ്പിന് വേണ്ടി വലിയ തോതിലാണ് ബ്രിട്ടനില്‍ ആനകളെ വേട്ടയാടുന്നത്. 20000ത്തില്‍ അധികം ആനകള്‍ പ്രതിവര്‍ഷം കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്. പരിസ്ഥിതി സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം 2010നും 15നും ഇടയ്ക്ക് 36000ത്തില്‍ അധികം ആനക്കൊമ്പുകളുടെ കയറ്റുമതി നടന്നിട്ടുണ്ട്.

വന്യജീവി സംരക്ഷകരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആഭ്യന്തര വില്‍പ്പന കഴിഞ്ഞ വര്‍ഷം തന്നെ ബ്രിട്ടന്‍ കുറച്ചിരുന്നു. വില്യം രാജകുമാരനും ആനവേട്ടക്കെതിരെ വലിയ രീതിയില്‍ രാജ്യ വ്യാപകമായി കാമ്പയിന്‍ നടത്തുന്നുണ്ട്.

പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനത്തെ സന്തോഷത്തോടെയാണ് വന്യജീവി സ്നേഹികള്‍ സ്വീകരിച്ചത്. ഡിസംബര്‍ 29 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക.

Top