ബ്രിട്ടണില്‍ അപകടകരമായ കാറ്റ് വീശുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബ്രിട്ടന്‍: അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും പിറവിയെടുത്ത ഹെക്ടര്‍ കൊടുങ്കാറ്റ് 70എംപിഎച്ച് വേഗതയില്‍ വീശിയടിക്കുന്നതോടെ ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്.

നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് അടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒബാന്‍ സമീപം ആര്‍ഗിലിലാണ് കനത്ത കാറ്റ് ഉണ്ടാകുന്നത്. സ്‌കോട്ട്‌ലണ്ടില്‍ മഴ ലഭിക്കാതിരുന്നതിനാല്‍ കൊടുങ്കാറ്റ് അടിക്കുമെന്ന് സൂചനയുണ്ട്.

തിരമാലകള്‍ ഉയരുന്നത് മൂലം തീരപ്രദേശങ്ങളില്‍ നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ച് കടല്‍ തീരങ്ങള്‍,തീരദേശ റോഡുകള്‍, എന്നീ സ്ഥലങ്ങളിലാണ് അപകട സാധ്യത കൂടുതലുള്ളത്. നേരത്തെ സെപ്റ്റംബറില്‍ എയ്‌ലീനും, ഒക്ടോബറില്‍ ബ്രയാനും, ഡിസംബറില്‍ കരോളിനും, ഡൈലാനും, ജനുവരിയില്‍ എലിനോര്‍,ഫിയോണ്‍, ജോര്‍ജ്ജിന കൊടുങ്കാറ്റുകളുമാണ് അടിച്ചിരുന്നത്. റോഡ്, റെയില്‍, വ്യോമയാന, ഫെറി സര്‍വ്വീസുകളെ കാലാവസ്ഥ ദോഷകരമായി ബാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും വൈദ്യുതി ബന്ധം തകരാറിലാകാനും സാധ്യതയുണ്ട്.

Top