ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന് വിവരം; സ്ത്രീയടക്കം 6 പേര്‍ ബ്രിട്ടനില്‍ പിടിയില്‍

arrest

ലണ്ടന്‍: രാജ്യത്ത് നിരോധിക്കപ്പെട്ട ഭീകര സംഘടനയില്‍ ചേര്‍ന്നെന്ന സംശത്തേത്തുടര്‍ന്ന് ബ്രിട്ടനില്‍ സ്ത്രീയടക്കം ആറു പേരെ അറസ്റ്റ് ചെയ്തു. അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്.

ഇവര്‍ നാഷണല്‍ ആക്ഷന്‍ എന്ന തീവ്രവാദ സംഘടനയില്‍ ചേര്‍ന്നെന്നായിരുന്നു വിവരം. 21നും 37നും പ്രായമായവരാണ് പിടിയിലായത്.ഇവരെ ചോദ്യം ചെയ്തുവരികയാണ്.

2016ല്‍ രൂപീകരിക്കപ്പെട്ട നാഷണല്‍ ആക്ഷന്‍ ഗ്രൂപ്പ് എന്ന തീവ്രവാദ സംഘടന വര്‍ഗീയതയും ഭീകരതയും വളര്‍ത്തുന്നെന്ന രഹസ്യ വിവരത്തേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനു ശേഷമാണ് നിരോധിച്ചത്.

Top