ബ്രിട്ടീഷ് നാവികസേന അഞ്ചു മാസത്തിനിടെ പിടിച്ചെടുത്തത് 51 കോടിയുടെ മയക്കുമരുന്ന്

ലണ്ടന്‍: ബ്രിട്ടീഷ് നാവികസേന അഞ്ചു മാസത്തിനിടെ പിടിച്ചെടുത്തത് 51 കോടിയുടെ മയക്കുമരുന്ന്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗള്‍ഫ് പ്രവിശ്യയില്‍ നിന്നുമാണ് ഇതില്‍ കൂടുതലെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് ബ്രിട്ടന്റെയും അമേരിക്കയുടെയും ഫ്രാന്‍സിന്റെയും യുദ്ധക്കപ്പലുകള്‍ കടല്‍ മാര്‍ഗ്ഗമുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിന് യോജിച്ചു നീങ്ങാന്‍ തുടങ്ങിയത്.

ഈ നീക്കം ഫലം കണ്ടതിന്റെ ഉദാഹരണമാണ് ഇത്രയേറെ മയക്കുമരുന്ന് വേട്ട നടത്താനായതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിവിധ ഘട്ടങ്ങളിലായി 1.75 ടണ്‍ മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Top