ബ്രിട്ടനിലെ പുതിയ ജയിലില്‍ എത്തുന്ന തടവുകാര്‍ക്ക് ആധുനിക സൗകര്യങ്ങള്‍

jail

ബ്രിട്ടന്‍ : ഔദ്യോഗികമായി എല്ലാം സൗകര്യങ്ങളും നല്‍കുകയാണ് ബ്രിട്ടനിലെ പുതിയ ജയിലില്‍. പുതിയ ജയിലില്‍ എത്തുന്ന തടവുകാരെ കാപ്പിയും, സ്‌നാക്ക്‌സും നല്‍കിയാണ് സ്വാഗതം ചെയ്യുന്നത്. കൂടാതെ സെല്ലിലേക്ക് വിടുന്നതിന് മുമ്പ് ജയില്‍ ജീവിതം സുഖകരമാക്കാന്‍ ലാപ്‌ടോപ്പും നല്‍കും. 250 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നോര്‍ത്ത് വെയില്‍സില്‍ സ്ഥിതി ചെയ്യുന്ന എച്ച്എംപി ബെര്‍ലിനിലാണ് ഈ സൗകര്യങ്ങള്‍ക്ക് പുറമെ ഓപ്പണ്‍ മൈക്ക് കോമഡി ഷോയും നടത്തുന്നത്.

BRITAIN-JAIL-NEW

ബ്ലോക്കുകളില്‍ താമസിപ്പിക്കുന്നതിന് പകരം സമൂഹത്തിന്റെ ഭാഗമായുള്ള വീടുകളിലാണ് തടവുകാരെ പാര്‍പ്പിക്കുക. സെല്ലുകളെ സിംഗിള്‍ ഡബിള്‍ ബെഡ്‌റൂം എന്നുമാണ് വിളിക്കുന്നത്. തടവുകാരെ പഴയത് പോലെ സര്‍നെയിം ചേര്‍ത്ത് അഭിസംബോധന ചെയ്യില്ല. ഇവരെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മിസ്റ്റര്‍ എന്നാണ് വിളിക്കുന്നത്.

അടുത്ത വര്‍ഷത്തോടെ ഡിജിറ്റല്‍ മീഡിയ സ്യൂട്ട് ആരംഭിക്കാനും ജയില്‍ ഒരുങ്ങുന്നു. തങ്ങളുടെ മുറിയില്‍ ഇരുന്ന് ലാപ്‌ടോപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും തടവുകാര്‍ക്ക് കഴിയും. പഠനമുറി, ലൈബ്രറി, ജിം എന്നീ സൗകര്യങ്ങളും ഇവിടെ നല്‍കപ്പെടുന്നു.

Top