ബ്രിട്ടനില്‍ സൗജന്യ എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നു ; 300 എണ്ണം നിര്‍ത്തലാക്കി

ബ്രിട്ടന്‍: ബ്രിട്ടനില്‍ സൗജന്യ എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നു. മാസത്തില്‍ മുന്നൂറിലധികം എടിഎമ്മുകളാണ് പൂട്ടുന്നത്. ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നത്. ബ്രിട്ടീഷ് ബാങ്കിംങ്ങ് സിസ്റ്റം സൗജന്യ ഇടപാടുകള്‍ രഹസ്യമായി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് എടി എം ഇന്‍ഡസ്ട്രീ അസോസിയേഷന്‍ വ്യക്തമാക്കുന്നത്.

നൂറുകണക്കിന് കമ്മ്യൂണിറ്റി ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിയതോടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ബ്രിട്ടനില്‍ നിലവിലുള്ളത് 55000 സൗജന്യഎടിഎമ്മുകളാണ് . അടുത്ത വര്‍ഷങ്ങളില്‍ 30000 എടിഎമ്മുകള്‍ എങ്കിലും അടച്ചുപൂട്ടുമെന്നാണ് അധികൃതര്‍ പറയുന്നത്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ ലിങ്ക് ഓര്‍ഗനൈസേഷനില്‍ നിന്നുമുള്ള കണക്കുളാണ്‌ പുറത്ത് വിട്ടത്.

Top