Britain Confronts A Wave Of Racist Incidents After The Brexit Vote

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന് പുറത്തു കടക്കാന്‍ വോട്ട് ചെയ്തതോടെ ബ്രിട്ടന്‍ കൊടിയ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

യുണൈറ്റഡ് കിംങ്ഡത്തില്‍ ആകമാനം വംശീയ അധിക്ഷേപങ്ങളും ആക്രമണങ്ങളും ബ്രെക്‌സിറ്റിന് ശേഷം പെരുകുന്നതായാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ സൂചിപ്പിക്കുന്നത്. നിരവധി കേസുകളാണ് ബ്രിട്ടീഷ് പൊലീസ് വംശീയ അധിക്ഷേപങ്ങളുടേയും ആക്രമണങ്ങളുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് സംബന്ധിച്ച ഹിതപരിശോധന നടക്കുന്ന സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഹാഷ് ടാഗുകളും വംശീയത വിളിച്ചോതുന്നവയാണ്.

‘വറീയിംങ് സൈന്‍സ്’ (ആകുലപ്പെടുത്തുന്ന അടയാളങ്ങള്‍) എന്ന പേരില്‍ തുടങ്ങിയ ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഇത്തരത്തിലുള്ള വംശീയ വിരോധത്തിന്റെ കാഴ്ചകളും വാര്‍ത്തകളും ലൈവായി പങ്കുവെയ്ക്കുന്നുണ്ട്. മാഞ്ചസറ്ററില്‍ മെട്രോ ട്രെയിനില്‍ ഒരു യുവാവിനെ രണ്ട് പേര്‍ ചേര്‍ന്ന് പുറത്തുനിന്നും വന്നവന്‍ എന്നാക്ഷേപിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ബ്രിട്ടനില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ബ്രിട്ടന് അപമാനമാണ് നിങ്ങള്‍ എന്ന തരത്തില്‍ കുടിയേറ്റക്കാരെ അപമാനിച്ച് സംസാരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു വരുന്നതിന്റെ വീഡിയോയും ബ്രിട്ടനില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. പോളിഷ് പൗരന്‍മാരാണ് ബ്രിട്ടനിലുള്ള വിദേശ കുടിയേറ്റക്കാരില്‍ അധികവും, ഇവര്‍ക്കെതിരെയാണ് ആക്രമമണങ്ങള്‍ വര്‍ധിക്കുന്നതും. ‘ഗോ ഹോം’ ലീവ് തുടങ്ങിയ പോസറ്ററുകളും ബ്രിട്ടനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Top