കോവിഡ്19; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ബ്രിട്ടന്‍

ലണ്ടന്‍: കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇനി മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന പുതിയ നിര്‍ദേശവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍.

ഷോപ്പുകളിലും ബസ്, ട്രെയിന്‍ തുടങ്ങിയ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോഴും മാസ്‌ക് ഉപയോഗിക്കണം. മാത്രമല്ല വസ്ത്രങ്ങള്‍ എല്ലാ ദിവസവും വൃത്തിയായി കഴുകിയിടണമെന്നും നിര്‍ദേശമുണ്ട്.

സ്‌കോട്ട്‌ലാന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും സര്‍ക്കാറുകള്‍ മുമ്പ് സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം മരണ നിരക്ക് 32,065 കടന്നു. കോവിഡ് ബാധിച്ച് 269 പേര് കൂടി തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. അതിനിടെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ രംഗത്ത് വന്നു. യാതൊരു വ്യക്തതയുമില്ലാത്ത നിര്‍ദേശങ്ങളാണ് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Top